
നെയ്യാറ്റിൻകര: ഓലത്താന്നി വിക്ടറി ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഡി.രജീവ്, പ്രിൻസിപ്പൽ ജി.എസ്.ജ്യോതികുമാർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിനി.ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ്,ലഹരി വിരുദ്ധ ബോധവത്കരണ റാലി, പ്രകൃതി ദുരന്ത നിവാരണ മോക്ഡ്രിൽ,സമ ജീവനം - സ്ത്രീ സുരക്ഷ എന്നിവയുടെ ഭാഗമായുള്ള തെരുവുനാടകം,കാർഷിക രംഗത്ത് സ്വയം പര്യാപ്തമായിട്ടുള്ള എന്റെ കുട്ടിത്തോട്ടം പദ്ധതി,നാട്ടരങ്ങ്, പാഴ് വസ്തുക്കളിലൂടെ പുന:ചംക്രമണം,യെല്ലോ ലൈൻ ക്യാമ്പയിൻ തുടങ്ങിയവ സംഘടിപ്പിച്ചു.മുനിസിപ്പൽ ചെയർമാൻ രാജ്മോഹൻ,നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജോസ് ഫ്രാങ്ക്ളിൻ,ഡോ.എ.സൗദത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.