
പോത്തൻകോട്:പ്രസിദ്ധമായ പണിമൂല ദേവീ ക്ഷേത്രത്തിന്റെ ചരിത്രവും പ്രാധാന്യവും ഉൾക്കൊണ്ട് കേന്ദ്ര തപാൽ വകുപ്പ് പുറത്തിറക്കിയ തപാൽ കവറിന്റെ പ്രകാശനം കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷിലി ബർമ്മൻ പണിമൂല ദേവസ്വം സെക്രട്ടറി ആർ.ശിവൻകുട്ടി നായർക്ക് നൽകി നിർവഹിച്ചു. തിരുവനന്തപുരം ജി.പി.ഒയിൽ നടന്ന ചടങ്ങിൽ മോഹനൻ ആചാരി,ആർ.രവീന്ദ്രൻ നായർ,സുധൻ എസ്.നായർ,രാമചന്ദ്രൻ നായർ,ഡോ.ജോജൻ എന്നിവർ പങ്കെടുത്തു.പണിമൂല ദേവീ ക്ഷേത്രത്തിന്റെ മനോഹര ചിത്രവും പേരും ആലേഖനം ചെയ്ത പോസ്റ്റൽ കവറാണ് പുറത്തിറക്കിയത്.