പാറശാല: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാല ശാസ്ത്രോത്സവം 8,9 തിയതികളിൽ നടക്കും.പാറശാല പി.ബിജു നഗറിൽ (ഇവാൻസ് സ്കൂൾ) നടക്കുന്ന പരിപാടികൾ പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്ന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും.അക്കാഡമിക് സമിതി ചെയർമാൻ വി.എൻ.മുരളി അദ്ധ്യക്ഷത വഹിക്കും.രാവിലെ 9 ന് കലാപരിപാടികൾ,10 ന് എല്ലാ വിഭാഗത്തിന്റെയും ചിത്രരചനാ മത്സരം,11.45 ന് യു.പി വിഭാഗം ക്വിസ് മത്സരം,12.30ന് മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം.സി.ദത്തൻ, പി.സി.രാജശേഖരൻ എന്നിവർ നയിക്കുന്ന ശാസ്ത്ര സംവാദം.വൈകിട്ട് 3 ന് എച്ച്.എസ് വിഭാഗം ക്വിസ് മൽസരം. ഞായറാഴ്ച രാവിലെ 10ന് കലാപരിപാടികൾ,11ന് നടക്കുന്ന താണുപത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ കേരള യൂണിവേഴ്‌സിറ്റി വി.സി ഡോ.ബി ഇക്ബാൽ,ജനീവ സർവകലാശാല ശാസ്ത്രജ്ഞ ഹംസപത്മനാഭൻ, പ്രൊഫ. വൈശാഖൻ തമ്പി എന്നിവർ പങ്കെടുക്കും.12ന് പ്രോജക്ടുകളുടെ അവലോകനം, 2ന് എച്ച്.എസ്.എസ് വിഭാഗം ക്വിസ് മത്സരം, 3ന് ഗ്രാന്റ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന അറിവും മാനവികതയും ഉണ്ടാകും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ഉദ്‌ഘാടനവും സമ്മാനദാനവും മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ബാലസംഘം ജില്ലാ മുഖ്യ രക്ഷാധികാരി ആനാവൂർ നാഗപ്പൻ,കെ.ആൻസലൻ എം.എൽ.എ,ജില്ലാകമ്മിറ്റി അംഗം ചെറ്റച്ചൽ സഹദേവൻ,സ്വാഗത സംഘം ചെയർമാൻ പുത്തൻകട വിജയൻ,ജനറൽ കൺവീനർ അഡ്വ.എസ്.അജയകുമാർ,ബാലസംഘം സംസ്ഥാന കൺവീനർ ടി.കെ.നാരായണദാസ്,ജോയിന്റ് കൺവീനർ സി.വിജയകുമാർ,എക്സിക്യൂട്ടീവ് അംഗം പി.ക്യഷ്ണൻ,ജില്ലാ കൺവീനർ കെ.ജയപാൽ,അക്കാഡമിക് സമിതി കൺവീനർ കെ.ശിവകുമാർ,അക്കാഡമിക് കമ്മിറ്റി കൺവീനർ കെ.ഗോപി ,ജില്ലാ പ്രസിഡന്റ് കാരയ്ക്കാ മണ്ഡപം വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.