crime

കാ​​​ഞ്ഞ​​​ങ്ങാ​​​ട്:​​​ ​​​പ്ര​​​ദേ​​​ശ​​​ത്തു​​​കാ​​​ർ​​​ക്ക് ​​​വൈ​​​കു​​​ന്നേ​​​ര​​​ങ്ങ​​​ളി​​​ൽ​​​ ​​​കു​​​ടും​​​ബ​​​സ​​​മേ​​​തം​​​ ​​​ഉ​​​ല്ല​​​സി​​​ക്കാ​​​ൻ​​​ ​​​എ​​​ത്തേ​​​ണ്ട​​​ ​​​പു​​​തി​​​യ​​​കോ​​​ട്ട​​​ ​​​മ​​​ദ്യ​​​പാ​​​നി​​​ക​​​ളു​​​ടെ​​​യും​​​ ​​​സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​രു​​​ടെ​​​യും​​​ ​​​കൈ​​​യി​​​ൽ.​​​ ​​​കോ​​​ട്ട​​​യു​​​ടെ​​​ ​​​മു​​​ക​​​ളി​​​ൽ​​​ ​​​ഒ​​​ഴി​​​ഞ്ഞ​​​ ​​​ബി​​​യ​​​ർ​​​ ​​​കു​​​പ്പി​​​ക​​​ൾ​​​ ​​​നി​​​റ​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​പു​​​ല്ല് ​​​ക​​​യ​​​റി​​​യ​​​ ​​​കോ​​​ട്ട​​​യ്ക്ക് ​​​തി​​​ങ്ക​​​ളാ​​​ഴ്ച​​​ ​​​മ​​​ദ്യ​​​പ​​​സം​​​ഘം​​​ ​​​തീ​​​യി​​​ട്ടു.​​​ ​​​ഫ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സ് ​​​എ​​​ത്തി​​​യാ​​​ണ് ​​​തീ​​​യ​​​ണ​​​ച്ച​​​ത്.
പു​​​രാ​​​വ​​​സ്തു​​​ ​​​വ​​​കു​​​പ്പി​​​ന് ​​​കീ​​​ഴി​​​ലു​​​ള്ള​​​ ​​​കോ​​​ട്ട​​​ ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​ ​​​ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​ ​​​പു​​​രാ​​​വ​​​സ്തു​​​ ​​​വ​​​കു​​​പ്പ് ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ​​​ ​​​ഭാ​​​ഗി​​​ക​​​മാ​​​യി​​​ ​​​ന​​​വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.2018​​​-​​​ 19​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് ​​​ശേ​​​ഷം​​​ ​​​കാ​​​ര്യ​​​മാ​​​യ​​​ ​​​ശ്ര​​​ദ്ധ​​​ ​​​പ​​​തി​​​ഞ്ഞി​​​ട്ടി​​​ല്ല.​​​ ​​​പു​​​രാ​​​വ​​​സ്തു​​​ ​​​വ​​​കു​​​പ്പി​​​ൽ​​​ ​​​നി​​​ന്ന് ​​​അ​​​നു​​​മ​​​തി​​​ ​​​കി​​​ട്ടി​​​യാ​​​ൽ​​​ ​​​ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് ​​​ത​​​ന്നെ​​​ ​​​ഏ​​​റ്റെ​​​ടു​​​ത്ത് ​​​ചെ​​​യ്യാം.​​​ ​​​ഡ്രൈ​​​വിം​​​ഗ് ​​​സ്‌​​​കൂ​​​ളു​​​കാ​​​ർ​​​ ​​​പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ​​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ ​​​ഗ്രൗ​​​ണ്ട് ​​​പാ​​​ർ​​​ക്കാ​​​യും​​​ ​​​മാ​​​റ്റാം.​​​ ​​​ലൈ​​​റ്റും​​​ ​​​സ്ഥാ​​​പി​​​ച്ചാ​​​ൽ​​​ ​​​നി​​​ത്യാ​​​ന​​​ന്ദാ​​​ശ്ര​​​മ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്ന​​​വ​​​ർ​​​ ​​​ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കാ​​​ൻ​​​ ​​​കോ​​​ട്ട​​​യി​​​ലേ​​​ക്കെ​​​ത്തും.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​കോ​​​ട്ട​​​യ്ക്ക് ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​വ​​​ഴി​​​ ​​​പു​​​ല്ല് ​​​നി​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ​​​ ​​​വ​​​ഴു​​​തി​​​താ​​​ഴെ​​​ ​​​വീ​​​ണ് ​​​ന​​​ടു​​​വൊ​​​ടി​​​യു​​​ന്ന​​​ ​​​അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.​​​ച​​​രി​​​ത്ര​​​ബോ​​​ധം​​​ ​​​ഇ​​​ല്ലാ​​​തെ​​​ ​​​മ​​​ദ്യ​​​പ​​​ർ​​​ക്കും​​​ ​​​സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​ർ​​​ക്കും​​​ ​​​കോ​​​ട്ട​​​യി​​​ൽ​​​ ​​​വാ​​​ഴാ​​​ൻ​​​ ​​​അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ശ​​​ക്ത​​​മാ​​​യ​​​ ​​​പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് ​​​ഉ​​​യ​​​രു​​​ന്ന​​​ത്.