കോവളം: കോവളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കടലോര ജാഗ്രതാ സമിതി മെമ്പേഴ്സിനും ലൈഫ് ഗാർഡുകൾക്കും കടൽ സുരക്ഷയെ സംബന്ധിച്ചും ജീവൻസുരക്ഷ ഉപകരണങ്ങളെ സംബന്ധിച്ചും ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചു.കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്,ബിനോജ് എന്നിവർ ക്ളാസ് നയിച്ചു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഭൂഷ്യവശങ്ങളെക്കുറിച്ച് വിഴിഞ്ഞം ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ് ക്ലാസെടുത്തു. കോവളം ഇൻസ്പെക്ടർ പ്രൈജു ജാഗ്രതാ സമിതി മെമ്പേഴ്സിനുളള ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ പ്രീതാ ലക്ഷ്മി സ്വാഗതവും സി.ആർ.ഒ ആന്റ് ബീറ്റ് ഓഫീസർ ബിജു.ടി നന്ദിയും പറ‌ഞ്ഞു