sudhakarannair

കുറ്റിച്ചൽ: സി.പി.എം കുറ്റിച്ചൽ ലോക്കൽ കമ്മിറ്റിയംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കോട്ടൂർ ചമതമൂട് വസന്തത്തിൽ കോട്ടൂർ സുധാകരൻ നായർ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഗോപകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: ധന്യ, രഞ്ചു. ദീർഘകാലം സി.പി.എം കാട്ടാക്കട ഏരിയാ കമ്മിറ്റിയംഗം, കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷക സംഘം കാട്ടാക്കട ഏരിയാ ജോയിന്റ് സെക്രട്ടറി, നിലവിൽ കുറ്റിച്ചൽ സർവീസ് സഹകരണ ഡയറക്ടർ ബോർഡ്‌ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.