
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിച്ചയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. തിരുവട്ടാർ സ്വദേശി ജഗനാണ് പിടിയിലായത്. എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
തിരുവട്ടാർ, അരുമന, കുലശേഖരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് റബർഷീറ്റ് മോഷ്ടിക്കുന്നതാണ് ഇയാളിന്റെ രീതി. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 47 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.