manilal

പാരിപ്പള്ളി: മികച്ച മാദ്ധ്യപ്രവർത്തകനുള്ള ചട്ടമ്പിസ്വാമിസാഹിത്യ അക്കാഡമിയുടെ പുരസ്കാരം കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിന് ലഭിച്ചു. 26ന് വൈകിട്ട് പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലഹാളിൽ നടക്കുന്ന ചടങ്ങിൽ ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന അവാർഡ് സമ്മാനിക്കും. മാദ്ധ്യമരംഗത്ത് 25 വർഷം പൂർത്തീകരിച്ച മണിലാലിന് വിതുരോദയം, സപര്യസാഹിത്യവേദി എന്നീ സംഘടനകൾ ഏർപ്പെടുത്തിയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.