തിരുവനന്തപുരം: തൊഴിലാളികൾക്കുള്ള ബോണസ് കുടിശിക നൽകുക,ക്ഷേമനിധി ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ലോട്ടറി ഡയറക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.പി.ആർ.ജയപ്രകാശ്,വി.എസ്.മണി,എം.കെ.ബാലകൃഷ്ണൻ,ടി.എ. സുബൈർ,ടി.എസ്.നിസ്താർ,പി.രാജേന്ദ്രകുമാർ,പി.എസ്.ബിന്ദു,എ.അജ്മൽഖാൻ,അൻഷാദ് തുടങ്ങിയവർ പങ്കെടുത്തു.