തിരുവനന്തപുരം:സർവോദയ വിദ്യാലയ സംഘടിപ്പിച്ച സർവോദയ ക്വിസ് മത്സരത്തിൽ ക്രൈസ്റ്റ് നഗർ ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി.സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനവും സർവോദയ സെൻട്രൽ വിദ്യാലയ മൂന്നാം സ്ഥാനവും നേടി.സ്കൂൾ പ്രിൻസിപ്പൽ ഡോ. ജയിംസ്.ടി.ജോസഫ് ചോദ്യകർത്താവായ പരിപാടിയുടെ സമ്മാനവിതരണം ഡോ.വർക്കി ആറ്റുപുറത്ത് നിർവഹിച്ചു.ബർസാർ ഫാ. കോശി ചിറക്കരോട്ട് പങ്കെടുത്തു.