വെഞ്ഞാറമൂട്: ഗോകുലം മെഡിക്കൽ കോളേജ് എമർജൻസി വിഭാഗത്തിന് അന്തർദേശീയ അവാർഡ്.വേൾഡ് അക്കാദമിക് കോൺഗ്രസ് ഒഫ് എമർജൻസി മെഡിസിൻ 2021 അന്തർദേശീയ കോൺഫറൻസിൽ നടന്ന ക്ലിനിക്കൽ പത്തോളജിക്ക് കേസ്‌ കോമ്പറ്റീഷനിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.ലിനു ശേഖർ സ്വസ്ത ജ്യോതി പരിതോഷിക് അവാർഡിനും അർഹനായി.എമർജൻസി ടോക്സിക്കോളജി (വിഷ ചികിത്സ വിഭാഗം) മേഖലയിലെ സമഗ്ര സംഭവനയ്ക്കാണ് അവാർഡ്.ഡിസംബർ 10 മുതൽ 19 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന കോൺഫറൻസിൽ ലോകത്തെമ്പാടുമുള്ള 15-ൽ പരം റസിഡൻസി പ്രോഗ്രാമുകളാണ് പങ്കെടുത്തത്.