അഞ്ചുതെങ്ങ് : മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന വൈദ്യുത പോസ്റ്റ്‌ കിടപ്പുരോഗിയേയും കുടുംബത്തേയും ദുരിതത്തിലാക്കുന്നതായി പരാതി. അഞ്ചുതെങ്ങ് കായിക്കരയിലാണ് വൈദ്യുത പോസ്റ്റ്‌ കിടപ്പുരോഗിയുടെ കുടുംബത്തിന്റെയും വഴിമുടക്കിയാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി മനേഷിനും കുടുംബത്തിനും മാർഗ്ഗതടസമായി വൈദ്യുത പോസ്റ്റ് സൃഷ്ടിക്കുന്നത്. തേങ്ങുകയറ്റ തൊഴിലാളിയായിരുന്ന മനേഷിന് മാസങ്ങൾക്ക് മുൻപ് മരം മുറിയ്ക്കുന്നതിനിടെ ഗുരുതരമായ അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ നട്ടെല്ല് ഉൾപ്പടെയുള്ള എല്ലുകൾക്ക് ഗുരുതരമായി പൊട്ടൽ സംഭവിച്ചു. ഇപ്പോൾ മൂന്ന് ദിവസം കൂടുംമ്പോൾ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകണം. നാലുപേരുടെയെങ്കിലും സഹായമില്ലാതെ ആംബുലൻസിൽ കയറ്റാൻ പറ്റില്ല. ഈ സാഹചര്യത്തിലാണ് മാർഗ്ഗതടയമായി പോസ്റ്റ് സ്ഥാപിച്ചത് വെല്ലുവിളിയാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കുടുംബം ഈ ആവശ്യവുമായി ഇലക്ട്രിസിറ്റി ഓഫീസിലുൾപ്പടെ പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. നിലവിലെ സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി പോസ്റ്റ്‌ മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.