p

തിരുവനന്തപുരം:ഗവർണർ നിയമവിരുദ്ധമായി നിയമിച്ച കണ്ണൂർ സർവകലാശാലാ വി. സി രാജിവയ്‌ക്കുക, സർവകലാശാലകളിൽ പിണറായി സർക്കാരിന്റെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, സർവകലാശാലകളിലെ അനധികൃത നിയമനം റദ്ദാക്കുക, ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു രാജി വയ്ക്കുക, ഭരണഘടനാ ഉത്തരവാദിത്വത്തിൽ വീഴ്ചവരുത്തിയ ഗവർണ്ണർ തെറ്റുതിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഞ്ച് സർവകലാശാലകളിലേക്ക് ഈ മാസം 14ന് നിശ്ചയിച്ചിരുന്ന യൂണിവേഴ്‌സിറ്റി മാർച്ച് 17ലേക്ക് മാറ്റിയതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. കേരള, കാലിക്കറ്റ്, എം.ജി, കാലടി, കണ്ണൂർ യൂണിവേഴ്സിറ്റികൾക്ക് മുന്നിലാണ് മാർച്ച് നടത്തുന്നതെന്നും ഹസൻ പറഞ്ഞു.

കോ​ൺ​ഗ്ര​സ് ​ജ​ന്മ​ദി​ന​ ​കാ​മ്പെ​യി​ൻ​ ​റി​പ്പ​ബ്ലി​ക് ​ദി​ന​ത്തി​ൽ​ ​സ​മാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സ് ​ജ​ന്മ​ദി​ന​ ​കാ​മ്പെ​യി​ൻ​ 26​ന് ​റി​പ്പ​ബ്ലി​ക് ​ദി​ന​ത്തി​ൽ​ ​സ​മാ​പി​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​അ​റി​യി​ച്ചു.
ആ​വേ​ശ​ത്തോ​ടെ​യും​ ​സു​താ​ര്യ​മാ​യും​ ​കാ​മ്പെ​യി​ൻ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​പോ​ഷ​ക​സം​ഘ​ട​നാ​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ത്തെ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ജ​ന്മ​ദി​ന​ ​കാ​മ്പെ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കെ.​പി.​സി.​സി​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ 137​ ​രൂ​പ​ ​ച​ല​ഞ്ച് ​ച​രി​ത്ര​ ​വി​ജ​യ​മാ​ക്കും.​ ​വി​വി​ധ​ ​പോ​ഷ​ക​സം​ഘ​ട​ന​ക​ൾ​ ​വ്യ​ത്യ​സ്ത​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ച​ല​ഞ്ച് ​ഏ​റ്റെ​ടു​ക്കും.
റി​പ്പ​ബ്ലി​ക് ​ദി​ന​ത്തി​ൽ​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ,​ ​എം.​പി​മാ​ർ,​ ​എം.​എ​ൽ.​എ​മാ​ർ​ ​എ​ന്നി​ങ്ങ​നെ​ ​നേ​തൃ​ത്വ​മാ​കെ​ ​സം​സ്ഥാ​ന​ത്തെ​ ​ക​ട​ക​മ്പോ​ള​ങ്ങ​ൾ​ ​ക​യ​റി​യി​റ​ങ്ങി​ 137​ ​ച​ല​ഞ്ച് ​വി​ജ​യി​പ്പി​ക്കാ​നാ​ണ് ​തീ​രു​മാ​നം.