ആറ്റിങ്ങൽ: പൂവമ്പാറ പാലത്തിന് നടുവിൽ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച ലോറി നീക്കം ചെയ്യാൻ കഴിയാതായത് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തമിഴ്‌നാട്ടിൽ നിന്ന് പാലുമായി ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് വന്ന ടാങ്കർ ലോറിയും കൊല്ലംഭാഗത്തേയ്ക്ക് പോയ ടൂറിസ്റ്റ് ബസും ഇന്നലെ പുലർച്ചെ 5.30 ഓടെയാണ് പാലത്തിന് നടുക്ക് കൂട്ടിമുട്ടിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ആറ്റിങ്ങൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ബസ് നീക്കം ചെയ്തെങ്കിലും ലോറി മാറ്റാൻ കഴിഞ്ഞില്ല. ഇതോടെ ഇരുഭാഗത്തേയ്ക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. എട്ട് മണിയോടെ ക്രയിനെത്തിച്ച് ലോറി ഉയർത്തി മാറ്റിയശേഷമാണ് ഗതാഗതം സാധാരണനിലയിലായത്.