മലയിൻകീഴ് : സംസ്കാരസാഹിതി കൂട്ടായ്മ പ്രവർത്തമാരംഭിക്കുന്നതോടെ അവശ കലാകാരന്മാർക്ക് സാമ്പത്തിക സഹായമുൾപ്പെടെ നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ നിയോജക മണ്ഡലം ചെയർമാൻ വി.എസ്. അജിത്കുമാർ പറഞ്ഞു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ സംസ്കാര സാഹിതിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നിർവഹിക്കും

മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും. സംസ്കാരസാഹിതി ചെയർമാൻ വി.എസ്. അജിത്കുമാറിന്റെ അദ്ധ്യക്ഷത വഹിക്കും. എൻ. ശക്തൻ തിരിച്ചറിയൽ കാർഡ് വിതരണവും വിവിധ മേഖലകളിൽ മികവ് നേടിയവരെ അനുമോദിക്കും.