1

പൂവാർ: അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിന്റെ 70ാം പിറവി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'ഏഴു പതിറ്റാണ്ടിന്റെ പരിണാമ സ്മൃതികൾ ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ജി. സജിത്ത് കുമാർ വിഷയാവതരണം നടത്തി. സി.വി. സുരേഷ് മോഡറേറ്ററായി. പ്രദേശത്തെ പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സംവാദത്തിൽ പങ്കെടുത്തു. സ്കൂൾ സ്ഥാപിതമായതു മുതൽ കഴിഞ്ഞ 70 വർഷം കൊണ്ട് അരുമാനൂരിലും സമീപ പ്രദേശങ്ങളിലും കൈവരിച്ച സാമൂഹിക പുരോഗതി സംവാദത്തിൽ വിലയിരുത്തി. ചർച്ചയിൽ എസ്. പരമേശ്വരൻ, പീതാംബരൻ, ഫാ. സനീഷ്, സെൽവരാജ് ജോസഫ്, അരുമാനൂർ ദിലീപ്, എസ്. സ്റ്റീഫൻ, വിഭീഷണൻ, അജിത, സവീൺ, അനിൽ നാഥ്, ബി. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു. ഏറ്റവും മുതിർന്ന പൂർവ വിദ്യാർത്ഥി എസ്. പരമേശ്വരനെ സ്കൂൾ മാനേജർ ഡോ.വി. ജയകുമാർ പൊന്നാട ചാർത്തി ആദരിച്ചു. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവ് സെൽവരാജ് ജോസഫ്, കേരള സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിംഗിൻ പി.എച്ച്.ഡി നേടിയ ഡോ.കെ.എസ്. സജികുമാർ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. മാക്സ് ലാബിന്റെ ഉദ്ഘാടനം,​ ബ്രോഷർ പ്രകാശനം 'സ്മൃതി 2021' പോസ്റ്റർ എക്സിബിഷൻ എന്നിവയും നടന്നു.