dgp

വെള്ളനാട്: ഉറിയാക്കോട് വിശ്വദർശിനി ടീച്ചർ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പബ്ലിക് സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സി.സുബ്രഹ്മണ്യൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. എസ്.എൻ. സുഭാഷ്, പ്രിൻസിപ്പൽമാരായ എസ്.എസ്. ആനന്ദ്, ജയശ്രീ, ജി.പ്രേമകുമാരി, വാർഡ്‌മെമ്പർ കെ.ജി. ധനിഷ്പ്രീയ എന്നിവർ സംസാരിച്ചു.