തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 'എസ്.യു.ടി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസ് (എസ്.ഐ.പി.എസ്) പ്രവർത്തനം ആരംഭിച്ചു. ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം നിർവഹിച്ചു. ആറു കോഴ്സുകളിലായി 25 വിദ്യാർത്ഥികൾക്കാണ് ഈ വർഷം പ്രവേശനം. മികച്ച രീതിയിലുള്ള പരിശീലനത്തിലൂടെ കുട്ടികൾ തിരഞ്ഞെടുത്തമേഖലയിൽ അവരെ പ്രഗൽഭരാക്കി 'സമൂഹത്തിന് തിരികെ നൽകുക'എന്ന സന്ദേശം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം കുട്ടികളെ സ്വാഗതം ചെയ്തത്. ഈ കോഴ്സുകൾ ഭാരത് സേവക് സമാജ് (ബി.എസ്.എസ്) ന്റെ പാഠ്യപദ്ധതി പ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്.