തിരുവനന്തപുരം: പിരപ്പൻകോട് ശ്രീധരൻനായർ പുരസ്‌കാരം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ മുതിർന്ന അഭിഭാഷകനായ ചെറുന്നിയൂർ പി. ശശിധരൻനായർക്ക് സമ്മാനിച്ചു. കേരള ലായേഴ്‌സ് ക്ലബ് സംഘടിപ്പിച്ച പുരസ്‌കാരദാനച്ചടങ്ങ് സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മുൻ സ്പീക്കർ എം. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡിഷ്ണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണൻ, ലായേഴ്‌സ് ക്ലബ് പ്രസിഡന്റ് പി.എ. അഹമ്മദ്, സെക്രട്ടറി മടവൂർ മോഹൻ, പിരപ്പൻകോട് ശ്രീധരൻനായരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.