
ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ കുളപ്പട എക്സ് സർവീസ് മെൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ സുവർണ ജൂബിലി ആഘോഷവും യുദ്ധജേതാക്കളെ ആദരിക്കലും എൻ.സി.സി ഡയറക്ടർ കേണൽ എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഉഴമലയ്ക്കൽ ഫാറം പ്രസിഡന്റ് എസ്.ആർ.കെ. പിള്ള അദ്ധ്യക്ഷത വഹിച്ചു. റിട്ട. കേണൽ ബി.ആർ. പിള്ള മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് യുദ്ധത്തിൽ പങ്കെടുത്ത ജവാന്മാരെ ആദരിച്ചു. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത, വൈസ് പ്രസിഡന്റ് എസ്. ശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗം എ. റഹിം,ഗ്രാമ പഞ്ചായത്തംഗങ്ങളായ സനൂജ,ലത,എക്സ് സർവീസ് മെൻഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ,ജില്ലാ പ്രസിഡന്റ് എ. ശ്രീകുമാർ, മുൻ ജില്ലാ പ്രസിഡന്റ് ഉഴമലയ്ക്കൽ പുഷ്പാംഗദൻ, വട്ടിയൂർക്കാവ് യൂണിറ്റ് പ്രസിഡന്റ് കൃഷ്ണൻ നായർ, യൂണിറ്റ് രക്ഷാധികാരി കൊച്ചുകൃഷ്ണൻ നായർ, സെക്രട്ടറി ആർ.രാജ്മോഹനൻ, നളിനി അമ്മാൾ, ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി കുളപ്പടയിലെ യുദ്ധസ്മാരകത്തിൽ ജില്ലാ പ്രസിഡന്റ് എ.ശ്രീകുമാർ പതാക ഉയർത്തി.ബി.ആർ.പിള്ള,ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത, വൈസ് പ്രസിഡന്റ് എസ്.ശേഖരൻ, എക്സ് സർവീസ് മെൻഫോറം ജില്ലാ പ്രസിഡന്റ് എ. ശ്രീകുമാർ,യൂണിറ്റ് രക്ഷാധികാരി കൊച്ചുകൃഷ്ണൻ നായർ എന്നിവർ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.