
പാറശാല: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘത്തിന്റെ നേതൃത്വത്തിൽ പാറശാല പി. ബിജു നഗറിൽ (ഇവാൻസ് സ്കൂൾ) നടക്കുന്ന ബാലശാസ്ത്രോത്സവം പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അക്കാഡമിക് സമിതി ചെയർമാൻ വി.എൻ. മുരളി ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. ബാലസംഘം ജില്ലാ മുഖ്യരക്ഷാധികാരിയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പൻ, സ്വാഗത സംഘം ചെയർമാൻ പുത്തൻകട വിജയൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ബാലസംഘം സംസ്ഥാന കൺവീനർ ടി.കെ. നാരായണദാസ്, സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. എസ്. അജയകുമാർ, ചെറ്റച്ചൽ സഹദേവൻ, സി. വിജയകുമാർ, കെ. ശിവകുമാർ, എസ്.കെ. ബെൻഡാർവിൻ, എൽ. മഞ്ചുസ്മിത, എ. അഭിജിത്ത് എന്നിവർ സംസാരിച്ചു. ബാലസംഘം ജില്ലാ കൺവീനർ കെ. ജയപാൽ സ്വാഗതവും പ്രസിഡന്റ് ഭാഗ്യമുരളി നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം.സി.ദത്തനും റിട്ട. പി.ആർ.ഡി അഡിഷണൽ ഡയറക്ടർ പി.എസ്. രാജശേഖരനും നയിച്ച ശാസ്ത്ര സംവാദം ശ്രദ്ധേയമായി. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ. രതീന്ദ്രൻ വിതരണം ചെയ്തു. തുടർന്ന് കുമാരി സംഗീത അവതരിപ്പിച്ച സ്വാമി വിവേകാനന്ദൻ എന്ന കഥാപ്രസംഗവും നടന്നു. ഇന്ന് രാവിലെ 10 ന് കലാപരിപാടികൾ തുടരും 11 ന് നടക്കുന്ന താണുപത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ കേരള യൂണിവേഴ്‌സിറ്റി വി.സി. ഡോ. ബി. ഇക്ബാൽ, ജനീവ സർവകലാശാല ശാസ്ത്രജ്ഞ ഹംസപത്മനാഭൻ, പ്രൊഫ. വൈശാഖൻ തമ്പി എന്നിവർ പങ്കെടുക്കും.12 ന് പ്രോജക്ടുകളുടെ അവലോകനം, 2 ന് എച്ച്.എസ്.എസ് വിഭാഗം ക്വിസ് മത്സരം, 3 ന് ഗ്രാന്റ്മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന അറിവും മാനവികതയും, 4 ന് സമാപന സമ്മേളനവും സമ്മാനദാനവും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും.