
പാറശാല: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചെങ്കൽ ബി.എസ്. രാജീവ് നഗറിൽ നടന്ന പലമതസാരവുമേകം എന്ന വിഷയത്തിലെ സെമിനാർ സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്തു. പാറശാല ഏരിയ കമ്മിറ്റി അംഗം വി.എസ്. ബിനു അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പുത്തൻകട വിജയൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. രതീന്ദ്രൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. എസ്. അജയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. അംബിക, എൻ.എസ്. നവനീത്കുമാർ, വി. താണുപിള്ള, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. രാധാകൃഷ്ണൻ, കവി വിനോദ് വൈശാഖി, കെ.വി. പത്മകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് തൃശൂർ അഭിനയയിലെ ജിഷ അവതരിപ്പിച്ച സാവിത്രി എന്ന ഏകപാത്ര നാടകവും കിളിയൂർ സദന്റെ അഗ്നിശലഭങ്ങൾ എന്ന കഥാപ്രസംഗവും ഉണ്ടായിരുന്നു.