പോത്തൻകോട്: കാറും കാർഗോ മിനിലോറിയും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. മംഗലപുരം കോരാണി ദേശീയപാതയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും മിനി ലോറി ഡ്രൈവർക്കുമാണ് പരിക്ക് . ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ കാർഗോ ലോറി തലകീഴായി മറിഞ്ഞു. മംഗലപുരം പൊലീസും ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.