photo

മാരാരിക്കുളം: ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കയർ ഫാക്ടറി തൊഴിലാളി ബൈക്കിടിച്ച് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കമ്പിയകത്ത് കെ.കെ. നാരായണനാണ് (73) മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് കലവൂർ ബർണാട് കവലയ്ക്ക് കിഴക്ക് കൃഷ്ണപിള്ള ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പവല്ലി. മക്കൾ: അനീഷ്, മനീഷ. മരുമക്കൾ: സ്മിത, രതീഷ്.