വിഴിഞ്ഞം: തുമ്പ ഭാഗത്തെ കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്നുവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. പുതുക്കുറിച്ചി ശാന്തിപുരം ജോയി കോട്ടേജിൽ വിൽസ(47) നെയാണ് കാണാതായത്. ഇന്നലെ രാവിലെ 5.30 ന് കരയിൽ നിന്നു ഏകദേശം 10 നോട്ടിക്കൽ മൈൽ ഉള്ളിലായിരുന്നു അപകടമെന്ന് തൊഴിലാളികൾ പറഞ്ഞു. വലയിൽ കുരുങ്ങി കടലിൽ വീണ വിൽസനെ രക്ഷിക്കാൻ രണ്ടു തൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് ഒപ്പമുണ്ടായിരുന്ന വള്ളം ഉടമ എഡിസൺ പറഞ്ഞു.