cri

വെഞ്ഞാറമൂട്: മേലാറ്റൂമൂഴി ഒ.പി.എൽ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി. ബിജു മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഒൺലി ഫോർ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ്‌ ടൂർണമെന്റിന് തുടക്കമായി. മേലാറ്റൂമൂഴി മൈതാനത്ത് ആരംഭിച്ച ടൂർണമെന്റ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. വാമനപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.ഒ ശ്രീവിദ്യ, വൈസ് പ്രസിഡന്റ്‌ എസ്.കെ. ലെനിൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം ബി. ശ്രീലാൽ, വാർഡ് മെമ്പർമാരായ യു.എസ്. സാബു, എൽ. രതീഷ്, ലൈജു, എം. വിജയകുമാർ, ശ്യാം നിജേഷ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ടീമിന് ഒന്നാം സമ്മാനമായി 25000 രൂപയും പി. ബിജു മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം നേടിയവർക്ക് 12500 രൂപയും അരുൺ കുട്ടൂസൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ലഭിക്കും.