
വെഞ്ഞാറമൂട്: മാണിക്കൽ പഞ്ചായത്തിലെ വെമ്പായം മുതൽ ചന്നൂർ വരെയുള്ള പുഴയെ പൂർവസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാൻ ജനകീയ പുഴ നടത്തവുമായി മാണിക്കൽ പഞ്ചായത്ത്. ഹരിത കേരള മിഷനും മാണിക്കൽ പഞ്ചായത്തും സംയുക്തമായി പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായാണ് പുഴ നടത്തം സംഘടിപ്പിച്ചത്. ചന്നൂരിൽ നിന്ന് ആരംഭിച്ച യാത്ര നവകേരളം കർമ്മപദ്ധതി കോ ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.സുരേഷ്‌കുമാർ, ആർ.സഹീറത്ത് ബീവി, എം.അനിൽകുമാർ,ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡി.ഹുമയൂൺ, ടെക്നിക്കൽ ഓഫീസർ ജെ.രാജേന്ദ്രൻ,സി.പി.എം ഏരിയ സെക്രട്ടറി ഇ.എ. സലീം, പദ്ധതിയുടെ കോ- ഓർഡിനേറ്റർ ജി. രാജേന്ദ്രൻ, എം.എസ്. രാജു, എം.എസ്. ശ്രീവത്സൻ, കെ.സജീവ്,എൻ.ജഗജീവൻ, പള്ളിക്കൽ നസീർ,എം.മനോജ് എന്നിവർ പങ്കെടുത്തു.