
പാലോട്: കേരളകൗമുദിയും കൗമുദി ടിവിയും സംഘടിപ്പിച്ച ജ്യോതിർഗമയ സംഗീത മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഉദ്ഘാടനം ചെയ്‌തു. ഡോ. അജീഷ് വൃന്ദാവനം, ടെലിവിഷൻ താരം സാബു പ്ലാങ്കവിള, ഗീതാപ്രിജി, സുനിലാൽ, അഭിലാഷ് രാജൻ, പിന്നണി ഗായകൻ സ്വരസാഗർ, പിന്നണി ഗായിക രഞ്ജിനി സുധീരൻ, കൗമുദി ടിവി പ്രൊഡ്യൂസർ അജീഷ്, രാഹുൽ (കേരളകൗമുദി), കാമറാമാന്മാരായ സുമേഷ് നന്ദു, ശ്രാവൺ, ജയൻ, ദിലീപ് ചന്ദ്രൻ (കേരളകൗമുദി), അനൂജ്. എസ്.എൽ, മിനീഷ് ശശിധരൻ, വിഷ്ണുവെമ്പ്, ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.
നിംസ് മെഡിസിറ്റി മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ ചികിത്സാസഹായം നൽകിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി നൂറിലധികം കുട്ടികൾ പങ്കെടുത്ത ഒന്നാംഘട്ട മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത 10 പേരാണ് ഫിനാലെയിലെത്തിയത്. പൂർണിമ എം.എസ് അവതാരികയായ മ്യൂസിക് ഫെസ്റ്റിൽ പൂജ, ഗൗരികൃഷ്ണ, അലീന.എസ്. രാജൻ, ഗൗരി. ജെ.എസ്, അനഘ.എസ്. നായർ, സൂരജ്, ശ്രുതി. എസ്.എം, ദേവിപ്രിയ, കമൽ മോഹൻ, ഭാഗ്യ എന്നിവരാണ് മത്സരാർത്ഥികളായത്. വിജയികളെ ഫെബ്രുവരി 18ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കുന്ന മെഗാ ഇവന്റിൽ പ്രഖ്യാപിക്കും.
അൽ -ഫർട്ടക്ക് എച്ച്.ആർ സെല്യൂഷൻസ് ദുബായ്, സി എഫ്.ഡി നാപ്പോളി ഗ്രൂപ്പ് ഇറ്റലി, വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനീസ്, സുനിലാൽ ശിവ ഗ്രൂപ്പ് ഒഫ് കമ്പനീസ് ,ധനശ്രീ ഗ്രൂപ്പ് ഒഫ് കമ്പനീസ് ,ദേവാ കൺസ്ട്രക്ഷൻസ് എന്നിവരാണ് ജ്യോതിർഗമയമെഗാ ഫെസ്റ്റ് സ്പോൺസർ ചെയ്തിട്ടുള്ളത്. കൗമുദി ടി.വി ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റ് സംപ്രേഷണം ചെയ്യും.