flagoof

മുടപുരം: കായലിന്റെയും കയറിന്റെയും നാടായ അഴൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ നിർമാർജന പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞത് തുടർ പദ്ധതികളുമായി മുന്നോട്ടുപോകാൻ ഗ്രാമപഞ്ചായത്തിന് ആത്മവിശ്വാസം നൽകുന്നു.

പഞ്ചായത്തിലെ കായലിലും പൊതുകിണറുകൾ, കുളങ്ങൾ, തോടുകൾ തുടങ്ങിയവയിലും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് പാരിസ്ഥിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അത് നാട്ടുകാർക്ക് പകർച്ചവ്യാധികൾക്ക് കാരണമാവുകയും ചെയ്യും എന്ന തിരിച്ചറിവിൽ നിന്നാണ് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനായി മൂന്ന് പദ്ധതികൾക്ക് രൂപം നൽകിയത്." എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ഫ്ലാഗ് ഓഫ് ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എം. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.കെ. റിജി, കെ.എസ്. അനിൽകുമാർ, ജയകുമാർ, ലിസി ജയൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ, വി.ഇ.ഒ മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഒന്നാം ഘട്ടമേ ആയിട്ടുള്ളൂ. ഇനി പഞ്ചായത്തിലെ വീടുകളിൽ ജൈവവളം ഉണ്ടാക്കാൻ പ്രോജക്ടുമായി ഹരിതകർമ്മസേനയുടെ അംഗങ്ങൾ വരും. 2022 - 23 വർഷത്തിൽ പഞ്ചായത്ത് ഈ പദ്ധതി ഏറ്റെടുക്കും. ഭക്ഷ്യ സുരക്ഷയ്ക്കായി ജൈവവളം വീടുകളിൽ ഉല്പാദിപ്പിക്കുകയാണ് ലക്‌ഷ്യം. വീട്ടിൽത്തന്നെ ജൈവ കൃഷി പരിപോഷിപ്പിച്ചു ഭക്ഷ്യസുരക്ഷ, വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം.