ana

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന ടൂറിസം ട്രാവൽ പദ്ധതിക്ക് നെയ്യാറ്റിൻകര ഡിപ്പോയിൽ തുടക്കമായി. ആദ്യ യാത്ര കെ. ആൻസലൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്‌തു. നഗരസഭ കൗൺസിലർ ഗ്രാമം പ്രവീൺ, സോണൽ ട്രാഫിക് മാനേജർ സാം ജേക്കബ് ലോപ്പസ്, എ.ടി.ഒ മുഹമ്മദ് ബഷീർ, ടൂർ കോ ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. കൊല്ലം ജില്ലയിലെ മൺട്രോ തുരുത്ത്, സാമ്പ്രാണിക്കൊടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്കാണ് യാത്ര. 15,ഫെബ്രുവരി 12 എന്നീ ദിവസങ്ങളിലും ഡിപ്പോയിൽ നിന്ന് മൺട്രോ യാത്ര സംഘടിപ്പിക്കും. ഫോൺ: 9846067232.