indir

നെയ്യാറ്റിൻകര: ഇന്ദിരാജി കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് പ്രവർത്തനോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യഷത വഹിച്ചു. എം.എസ്. അനിൽ, കൊറ്റമം വിനോദ്, ഡി.സി.സി സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, വിനോദ് സെൻ, മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കാക്കണം മധു, മണ്ണൂർ ശ്രീകുമാർ, അനൂപ് മാരായമുട്ടം, അനിൽ പുന്നറത്തല, ജേസ് മണ്ണയത്ത്, നിഷി, ബാബു, വിജിൻ തുടങ്ങിയവർ പങ്കെടുത്തു.