jayan-ulkadanam-cheyyunnu

കല്ലമ്പലം: കല്ലമ്പലം ജനമൈത്രി പൊലീസും ചാത്തമ്പറ സംഗീത് മഹലും സംയുക്തമായി സ്ത്രീ സുരക്ഷാപദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കല്ലമ്പലം സബ് ഇൻസ്പെക്ടർ ജയൻ നിർവഹിച്ചു. കെ.ടി.സി.ടി ചെയർമാൻ ഡോ. പി.ജെ. നഹാസ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും സമ്പൂർണ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സ്വയം പ്രതിരോധ പരിശീലനവും നടന്നു. വിദ്യാർത്ഥികൾക്കായി ജനമൈത്രി വനിതാ പൊലീസ് വിഭാഗത്തിലെ ഷൈനി, മല്ലിക എന്നിവർ ക്ലാസുകൾ നയിച്ചു. പരിശീലന പരിപാടികൾ തുടർന്നും നടത്തുമെന്ന് സബ് ഇൻസ്പെക്ടർ ജയൻ അറിയിച്ചു. ഷെറീന സവാദ്, കൃഷി ഓഫീസർ വി.ബി. സജു, വാർഡ്‌ മെമ്പർ ദീപ പങ്കജാക്ഷൻ, സവാദ്, അംന റഹീം തുടങ്ങിയവർ സംസാരിച്ചു.