
ആര്യനാട്: ഈഴവർ രാഷ്ട്രീയ ശക്തിയായി മാറണമെന്ന് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ പറഞ്ഞു. പനയ്ക്കോട് ശാഖയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, റിട്ടേണിംഗ് ഓഫീസർ ബി. മുകുന്ദൻ, യൂണിയൻ ഭാരവാഹികളായ ജി. വിദ്യാധരൻ, ശാഖാ സെക്രട്ടറി പി. ജനാർദ്ദനൻ, മുൻ യൂണിയൻ വൈസ് പ്രസിഡന്റ് പനയ്ക്കോട് ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.