malsyam

വിതുര: ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് പാമ്പാടിയിൽ ബിജിചന്ദ്ര വീട്ടുവളപ്പിൽ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പുത്സവം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് ഉദ്ഘാടനം ചെയ്‌തു. മത്സ്യകർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻനായർ, ബാബുക്കുട്ടൻ, രാജേന്ദ്രൻ, രതീഷ്, സന്തോഷ് എന്നിവർ പങ്കെടുത്തു.