വിതുര: വിതുര കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രഹ്മ ചരിറ്റബിൾ സൊസൈറ്റിയുടെ വാർഷികം വിതുര പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഇതിന്റെ ഭാഗമായി തപാൽ വകുപ്പുമായി ചേർന്ന് സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ആധാർ കാർഡ് തിരുത്തൽ, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സർക്കാർ നടപ്പിലാക്കുന്ന ഇ - ശ്രം രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഗിരീഷ് കുമാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.‌ ഡി. വിനുകുമാർ, വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്‌ണകുമാരി, വിതുര പഞ്ചായത്ത്‌ മെമ്പർമാരായ മാൻകുന്നിൽ പ്രകാശ്, രവികുമാർ, കൃഷ്ണകുമാർ, ഗിരീഷ് കുമാർ, സുജീന്ദ്രൻ, വിശാഖ്, സുരേഷ് എന്നിവർ പങ്കെടുത്തു.