kpsta

തിരുവനന്തപുരം: കേരളത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലകളെ ഏകീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീൻ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ തിരുവനന്തപുരം സൗത്ത് ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപജില്ലാ പ്രസിഡന്റ് നന്ദു നരേന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജെ. സജീന, റവന്യു ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്, ഭാരവാഹികളായ എസ്.ഡി. പ്രദീപ്, ടി.കെ. ജയകുമാർ, ഷൈനി വർഗീസ്, കെ.കെ. ഷരീഫ്, സന്തോഷ് കുമാർ, ഗോപകുമാർ ഉണ്ണിത്താൻ, പദ്മകുമാർ, റോബിൻസൺ, സരിത, സബ് ജില്ലാ സെക്രട്ടറി പ്രിൻസ്, ട്രഷറർ ക്രിസ്‌തുദാസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി നന്ദു നരേന്ദ്രൻ (പ്രസിഡന്റ് ), പ്രിൻസ് പാവറ (സെക്രട്ടറി) അമൃത്.ജെ. സർലിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.