
ആര്യനാട്:ചൂഴ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മുഴുവൻ കർഷകർക്കും ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിന്ന് അനുവദിച്ച കാലിത്തീറ്റയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് ഈഞ്ചപുരി സന്തു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. ലേഖ, ഡയറക്ടർ ബോർഡ് അംഗം കെ.എസ്. മഞ്ജു, സംഘം സെക്രട്ടറി പി.എസ്. ആര്യ എന്നിവർ സംസാരിച്ചു.