
പാറശാല: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘത്തിന്റെ നേതൃത്വത്തിൽ പാറശാലയിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവന്ന ബാലശാസ്ത്രോത്സവം സമാപിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ ഷാജി എൻ. കരുൺ ഉദ്‌ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാലസംഘം മുഖ്യരക്ഷാധികാരിയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പൻ, സ്വാഗതസംഘം ചെയർമാൻ പുത്തൻകട വിജയൻ, സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. ആൻസലൻ എം.എൽ.എ, എൻ. രതീന്ദ്രൻ, ബി.പി. മുരളി, ചെറ്റച്ചൽ സഹദേവൻ, സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.എസ്. അജയകുമാർ, ബാലസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി. കൃഷ്ണൻ, അക്കാഡമിക് കമ്മിറ്റി കൺവീനർ കെ. ഗോപി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കാരയ്ക്കാമണ്ഡപം വിജയകുമാർ, ബാലസംഘം ജില്ലാ കൺവീനർ കെ. ജയപാൽ, പ്രസിഡന്റ് ഭാഗ്യമുരളി, എ. ശശിധരൻനായർ, എൽ. മഞ്ചുസ്മിത എന്നിവർ സംസാരിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി എ. അബിജിത്ത് സ്വാഗതവും അശ്വതിചന്ദ്രൻ നന്ദിയും പറഞ്ഞു. ശാസ്ത്ര ക്വിസിലും ചിത്രരചനയിലും വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. തുടർന്ന് സുരേഷ് വിട്ടിയറം അവതരിപ്പിച്ച പി. കൃഷ്ണപിള്ള എന്ന വില്പാട്ടും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ നടന്ന താണുപദ്മനാഭൻ അനുസ്‌മരണ സമ്മേളനത്തിൽ കേരള യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ബി. ഇക്ബാൽ, ജനീവ സർവകലാശാല ശാസ്ത്രജ്ഞ ഹംസ പദ്മനാഭൻ എന്നിവർ ഓൺലൈനിലൂടെ പ്രഭാഷണം നടത്തി. പ്രൊഫ. വൈശാഖൻ തമ്പി, അക്കാഡമിക് സമിതി കൺവീനർ കെ. ശിവകുമാർ, ബാലസംഘം ജില്ലാ പ്രസിഡന്റ് ഭാഗ്യമുരളി, സെക്രട്ടറി എ. അബിജിത്ത് എന്നിവർ സംസാരിച്ചു. ഉച്ചയ്‌ക്ക് 2ന് എച്ച്.എസ്.എസ് വിഭാഗം കുട്ടികൾക്കായുള്ള ക്വിസ് മത്സരവും വൈകിട്ട് 3ന് ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച ' അറിവും മാനവികതയും ' എന്ന പരിപാടിയും നടന്നു.