
തിരുവനന്തപുരം: അക്കാഡമി ഒഫ് ഫാമിലി ഫിസിഷ്യൻസ് ഒഫ് ഇന്ത്യ കേരള ചാപ്റ്റർ വാർഷിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനായി നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ധന്യ.എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.ഷഹ്സാദ് എം.യു, ഡോ.ഇന്ദു രാജീവ്, ഡോ.ജിഷ വി, ഡോ.രമൺകുമാർ, ഡോ. രശ്മി.എസ്.കൈമൾ, ഡോ.വന്ദന അഗർവാൾ എന്നിവർ സംസാരിച്ചു.