
മലയിൻകീഴ്: കെ.പി.സി.സി സാംസ്‌കാരിക വിഭാഗത്തിന്റെ സംസ്‌കാര സാഹിതി കാട്ടാക്കട നിയോജകമണ്ഡലം കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി നിർവഹിച്ചു. സംസ്‌കാര സാഹിതി ചെയർമാൻ വി.എസ്. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. തിരിച്ചറിയൽ കാർഡ് വിതരണവും വിവിധ മേഖലകളിൽ മികവ് നേടിയവർക്കുള്ള അനുമോദനവും ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ നിർവഹിച്ചു. കോൺഗ്രസ് നേതാക്കളായ എസ്. സുബ്രഹ്മണ്യപിള്ള, എം.ആർ. ബൈജു, എൽ. അനിത, എസ്. ശ്രീകാന്ത്, എസ്. സുദർശനൻ, ജി. സതീന്ദ്രൻ, ജെ.ജെ. വിഷ്ണു, ഷിബുതോമസ്, എസ്. സുമേഷ്, അക്ഷയ്, ഊരൂട്ടമ്പലം ഷിബു, മുകേഷ്, അജേഷ്, മലയിൻകീഴ് ഗോപൻ എന്നിവർ സംസാരിച്ചു.