
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാജിവയ്ക്കുക, മന്ത്രി ആർ.ബിന്ദുവിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി രാജ് ഭവൻ മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. സർവകലാശാലകളെ തകർക്കുന്ന തരത്തിൽ ഗവർണറും സർക്കാരും നടത്തുന്ന അസംബന്ധ നാടകം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസി. സെക്രട്ടറി എം.പി.സാജു, ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി.മധു, മഹിളാ ഫെഡറേഷൻ സെക്രട്ടറി വി.ആർ.സിനി, പ്രസിഡന്റ് വി.കെ.രേണുക, ഏരിയ സെക്രട്ടറിമാരായ വിനോദ്കുമാർ.കെ, രണ്ടാംചിറ മണിയൻ, പേയാട് ജ്യോതി, തിരുവല്ലം മോഹനൻ, ബിച്ചു കെ.വി, മുട്ടത്തറ സോമൻ, ശ്രീകണ്ഠൻ, അരുൾ,സഹകരണ ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഉഴമലയ്ക്കൽ ബാബു, കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറി സന്തോഷ്‌കുമാർ, പ്രസിഡന്റ് രഞ്ജിത്, നാൻസി പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.