
തിരുവനന്തപുരം: പ്രമുഖ ഫർണിച്ചർ നിർമ്മാതാക്കളായ ആൽഫ ഫർണിച്ചർ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഷോപ്പിംഗ് മേള ശ്രദ്ധയാകർഷിക്കുന്നു. അനവധി പുതുവർഷ സമ്മാനങ്ങളും മെഗാ സമ്മാനമായി 70,000 രൂപയുടെ ബെഡ്‌റൂം സെറ്റും വില്പനയ്‌ക്കുണ്ട്. സോഫാസെറ്റും ഡൈനിംഗ് ടേബിളും 8,900 രൂപ മുതലും, ബെഡ്‌റൂം സെറ്റ് 18,900 രൂപയ്‌ക്കും ലഭിക്കും. ഇതോടൊപ്പം നിരവധി ഗാർഹിക ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയുമുണ്ട്. എല്ലാവിധ ഫർണിച്ചറുകളുടെയും സ്റ്റോക്ക് വിറ്റഴിക്കൽ മേള കൂടിയാണ്. ലോൺ സൗകര്യം, അഡ്വാൻസ് ബുക്കിംഗ്, ഹോം ഡെലിവറി എന്നിവ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ 8വരെ നടക്കുന്ന മേള 13 ന് സമാപിക്കും.