covidvaccine

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കുന്ന കൊവിഡ് കരുതൽ ഡോസിന് അർഹരായി ആരോഗ്യപ്രർത്തകർ ഉൾപ്പടെ 11.26ലക്ഷം മുന്നണി പോരാളികൾ. ആരോഗ്യപ്രവർത്തകരായ 5.55ലക്ഷം പേരും മറ്റു വിഭാഗങ്ങളിലുള്ള 5.71ലക്ഷം പേരും.ൃ 60വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് ലഭിക്കും.ഇവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കരുതൽ ‌ഡോസെടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.18വയസിന് മുകളിൽ പ്രായമായവരുടെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് വാക്‌സിനേഷനും . ഓൺ ലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസെടുക്കാം.