vld-1

വെള്ളറട: യുവതിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിലായി. മഞ്ചവിളാകം ചരുവിള മാമാജി സദനത്തിൽ അനൂപ് വി.ബിനുവിനെയാണ് (23) വെള്ളറട പൊലീസ് പിടികൂടിയത്. മൂന്ന് മാസം മുൻപാണ് കുന്നത്തുകാൽ സ്വദേശിയായ യുവതിയെ ആക്രമിച്ച ശേഷം ബിനു ഒളിവിൽ പോയത്. പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയ വിവരമറിഞ്ഞ് വെള്ളറട സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.