ബാലരാമപുരം: സെന്റ് സെബാസ്റ്റ്യൻ റസിഡന്റ്സ് അസോസിയേഷന്റെ കീഴിലെ യുവസംഘടനയായ യൂത്ത് ക്ലബ് വാർഷികം ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി എ.റൈയ്മണ്ട്,​ എൻ.പ്രവീൺ,​ ആർ.പ്രസന്നകുമാർ,​ പ്രദീപ്,​ വേണുഗോപാൽ,​ ജെ.അരുൺ,​ ജോൺ ബാബുദാസ്,​ എം.എസ്.ഗിരീഷ്,​ ഡി.നന്ദു,​ വി.ആർ.അരുൺ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജെ.അരുൺ (പ്രസിഡന്റ്)​,​ എം.എസ്.ഗിരീഷ്,​ ഡി.നന്ദു (വൈസ് പ്രസിഡന്റുമാർ)​,​ വി.ആ‍ർ. അരുൺ (ജനറൽ സെക്രട്ടറി)​,​ പി.ജെബിൻ,​ വിജയ് സെബാസ്റ്റ്യൻ (സെക്രട്ടറി)​,​ പ്രവീൺ ജോർജ് (ട്രഷറർ),​ വിശാഖ്,​ വി.സെബാസ്റ്ര്യൻ (കമ്മിറ്റി അംഗങ്ങൾ)​​ എന്നിവരെ തിരഞ്ഞെടുത്തു.