adharsh

പാലോട്: ഒന്നാമത് ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായ നീന്തൽ മത്സരങ്ങൾ പച്ച നീന്തൽ കുളത്തിൽ സമാപിച്ചു.35 ലധികം നീന്തൽ ക്ലബ്ബുകളിൽ നിന്നായി അഞ്ഞൂറിലേറെ താരങ്ങൾ മത്സരത്തിനെത്തിയിരുന്നു. 330 പോയിന്റുകളോടെ തിരുവല്ലം ജ്യോത്‌സ്ന ഓവറോൾ ചാമ്പ്യൻമാരായി. ജ്യോത്സനയിലെ എം.ആദർശ് പുരുഷവിഭാഗത്തിലും കൊയ്ത്തൂർക്കോണം ക്ലബ്ബിലെ ജെ.എസ്.കീർത്തി വനിതാ വിഭാഗത്തിലും ചാമ്പ്യൻമാരായി. സമാപന സമ്മേളനത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ.എസ്.സുരേന്ദ്രൻ നായർ, കേരള അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി ടി.എസ്.മുരളീധരൻ, ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി ജി.ബാബു, മുൻ സെക്രട്ടറി ഡി.ബിജു, ഭാരവാഹികളായ അനിൽകുമാർ, ശ്രീരംഗൻ, പി.വിമൽ കുമാർ, ബിജു, അനന്തു, അജിമോൻ, തുടങ്ങിയവർ പങ്കെടുത്തു.