
നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം ചെല്ലാംകോട് ശാഖയിലെ ഗുരുപീഠം വനിതാ സ്വയംസഹായ സംഘം വാർഷികം ആഘോഷിച്ചു.ശാഖ സെക്രട്ടറി ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ഡയറക്ടർ ജെ.ആർ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം ഗോപാലൻറൈറ്റ് മുഖ്യ പ്രഭാഷണം നടത്തി.യൂണിറ്റ് ജോയിന്റ് കൺവീനർ സരിത ബിജു സ്വഗതവും കൺവീനർ പ്രീന ബൈജു റിപ്പോർട്ടും അവതരിപ്പിച്ചു.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലതകുമാരി,സെക്രട്ടറി കൃഷ്ണാ റൈറ്റ്,മെമ്പർമാരായ,അനിത,സുനിത,ശാഖ കമ്മിറ്റി അംഗങ്ങളായ ഭദ്രൻ,ശരത്ത്,ജയൻ,സന്തോഷ്,സന്തോഷ് കുമാർ,മഹേഷ്,ജിജികൃഷ്ണ എന്നിവർ പങ്കെടുത്തു.യൂണിറ്റംഗം നീതു നന്ദി പറഞ്ഞു.