വിതുര:പൊൻമുടി സീതാതീർത്ഥക്ഷേത്രത്തിലെ മകരപൊങ്കൽ മഹോത്സവം വിവിധപരിപാടികളോടെ 14നും 15 നും നടക്കുമെന്നുംപൊങ്കാലഅർപ്പിക്കുവാൻ എത്തുന്നവർ വനംവുപ്പിന്റെ അനുമതി വാങ്ങണമെന്നും ക്ഷേത്രട്രസ്റ്റ് ഭാരവാഹികളായ മോഹനൻത്രിവേണി,കെ.വിജയൻകാണി,ആർ.ബിനു എന്നിവർ അറിയിച്ചു.14ന് വൈകിട്ട് 6ന് മാടൻപൂജ,15ന് രാവിലെ 7.30ന് ശിവലിംഗപൂജ,8.15 ന് ശാസ്താപൂജ,9 ന് ചെണ്ടമേളം.10 ന് പൊൻമുടി അപ്പർസാനിറ്റോറിയത്തിൽ നിന്നും താലപ്പൊലിഘോഷയാത്ര,10.30 ന് പൊങ്കാല, 11.30 ന് പടുക്കനിവേദ്യം, 12.30 ന് പൊങ്കാലനിവേദ്യം.പൂജകൾക്ക് മുഖ്യപൂജാരി രാജൻകാണി നേതൃത്വം നൽകും.പൊങ്കാല ഉൽസവം പ്രമാണിച്ച് 15ന് രാവിലെ 7.10,8.30,9.30,11,12 എന്നീ സമയങ്ങളിൽ പൊൻമുടി റൂട്ടിൽ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സ്പെഷ്യൽബസ് സർവീസ് ഉണ്ടായിരിക്കും.