photo

പാലോട്: ആദിവാസി മേഖലയിലെ വർദ്ധിച്ചു വരുന്ന ആത്മഹത്യകളുടേയും ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളും കൂടാതെ പെൺകുട്ടികളുടെ മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് വേണ്ടി മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്കരണ ക്ലാസുകളും കൗൺസിലിംഗും പാലോട് ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ നടന്നു. വിട്ടിക്കാവ്, ചെന്നെല്ലിമൂട്, കിടാരക്കുഴി, മുത്തിപ്പാറ, ഇടിഞ്ഞാർ, മങ്കയം ആദിവാസി സെറ്റിൽ മെന്റുകൾക്കായി ഇടിഞ്ഞാർ സ്കൂളിൽ വച്ചും, അഗ്രിഫാം, പന്നിയോട്ടു കടവ്, ഒരു പറക്കരിക്കകം തുടങ്ങിയ സെറ്റിൽമെന്റുകൾക്കായി പന്നിയോട്ടു കടവ് സാംസ്കാരിക നിലയത്തിൽ വച്ചും നടത്തി. അടുത്തിടെ തന്നെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടൽ. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസ്സാറുദ്ദീൻ, ഗ്രേഡ് എസ്.ഐമാരായ വിനോദ്, ഉദയകുമാർ, റഹിം, എസ്.സി.പി.ഒ ബിജു , അനീഷ് എന്നിവർ നേതൃത്വം നൽകി.