
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് ഇരുള സംവിധാനം ചെയ്യുന്ന നൊണ ജനുവരി 14ന് വയനാട്ടിൽ ആരംഭിക്കും. നാടക രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് രാജേഷ് ഇരുള. അഞ്ചുപ്രാവശ്യം മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഹേമന്ദ്കുമാറാണ് നൊണയുടെ തിരക്കഥാകൃത്ത്.
അപ്പോത്തിക്കരി, റിലീസിന് ഒരുങ്ങുന്ന സിബി മലയിലിന്റെ ആസിഫ് അലി - റോഷൻ മാത്യു ചിത്രം കൊത്ത് എന്നിവയുടെ തിരക്കഥാകൃത്താണ് ഹേമന്ദ് കുമാർ. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നാടകരംഗത്തെ പ്രമുഖരും നൊണയിൽ അണിനിരക്കുന്നു. ഗാനങ്ങൾ സിബി അമ്പലപ്പുറം, സംഗീതം: റെജി ഗോപിനാഥ്, ഛായാഗ്രഹണം: പോൾ ബത്തേരി. കലാസംവിധാനം: സുരേഷ് പുൽപ്പള്ളി, സുനിൽ മേച്ചന, വസ്ത്രാലങ്കാരം: വക്കം മാഹിൻ, മേക്കപ്പ് : ജിജോ കൊടുങ്ങല്ലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : എം. രമേഷ് കുമാർ. പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് കുട്ടീസ്, പി.ആർ.ഒ വാഴൂർ ജോസ്.